1.കൂറയും ഉരുളിയും
പ്രീഡിഗ്രി
ക്കു പഠിക്കുമ്പോൾ ഒരു "ചങ്ങായിച്ചി" ണ്ടായിരുന്നു.!!!
പാലൂർ
കാരി 'സുഹറ'. നാട്ടിൻപുറത്തിന്റെ
നന്മയും വിശുദ്ധിയും ആവോളളമുള്ള ഒരു പാവം.!! മിക്കദിവസങ്ങളിലും
അവൾക്കു ജലദോഷ മായിരിക്കും..!! പാവം ..അവളെ
ദേഷ്യം പിടിപ്പിക്കാനായി ഞാൻ
"
കൂറാ " ന്നു വിളിക്കും.!!
ഇത്
കേട്ട് കലിപ്പായി അവൾ തിരിച്ചു
"ഉരുളീ"
ന്നു വിളിക്കും .!!
ഒരു
സഹപാഠിയോടുള്ള ഇഷ്ടത്തെക്കാൾ കൂടുതലായി മറ്റെതെന്തോ ഒരു ഇഷ്ടക്കൂടുതൽ എന്നോട്
ഉണ്ടായിരുന്നതായി തോന്നീട്ടുണ്ട് പലപ്പോഴും.!! അങ്ങനെ
എക്സാം കഴിഞ്ഞു, ഇംഗ്ലീഷ് പേപ്പർ 'പോയി'
(തോറ്റിട്ടില്ല ട്ടോ 😂) ഞമ്മളാ പരിപാടി നിർത്തി..!! അതിനു
ശേഷവും കത്തുകളിലൂടെ ഞങ്ങൾ ആ
സൗഹൃദം നില നിർത്തീരുന്നു..!! ഒരു പാട് കാലം...!! കൂടെ
ആ വിളിയും തുടർന്ന് പോന്നു.!!
അങ്ങോട്ട്....,,'
സ്നേഹത്തോടെ കൂറാക്ക്..." (
സംബോധന )
ഇങ്ങോട്ട്...,,, 'പ്രിയപ്പെട്ട
ഉരുളിക്ക്'....😁!!! എത്ര
സുന്ദരമായ കാലമായിരുന്നു അതൊക്കെ..???😍
വലുതാവണ്ടായിരുന്നു
തോന്നും പലപ്പോഴും ല്ലേ..??
ആ കുട്ടിയായി തന്നെ ഇരുന്നാ മതിയാരുന്നു.!!😃😍. ഇന്നെന്തോ
അവളെ ഓർമ്മ വന്നു..!! 😍..നമ്മൾ
ഓർക്കുന്ന പോലെ, നമ്മളെയും
ആരെങ്കിലുമൊക്കെ ഓർക്കുന്നുണ്ടാവുമോ...???
എന്നെങ്കിലും??
എപ്പോഴെങ്കിലും??
2. ചങ്ക് 'ലെത്തീ' !
ജീവിതത്തിലെ
വളരെ, വളരെ നിർണ്ണായകമായ ഒരു പ്രതിസന്ധി ഘട്ടത്തിൽ, ഒരു തീരുമാനമെടുക്കാനാകാതെ
ഉഴറി നിന്ന അവസ്ഥയിൽ , വളരെബുദ്ധിപൂർവമായ
ഒരു തീരുമാനം പറഞ്ഞുതന്നു, തോളിലൊരു തട്ടുതട്ടി "
ഡാ ഇങ്ങനെ ചെയ്യടാ .!! ധൈര്യമായിട്ടിരിക്ക..!! .എല്ലാം ശരിയാവും ന്നും പറഞ്
സമാധാനിപ്പിച്ചു മ്മടെ കൂടെ നിക്കുന്ന മ്മടെ "ചങ്ക് " !!
ഒരു
ആത്മാർത്ഥ സുഹൃത് എന്നാൽ എന്താണെന്നു എന്നെ പഠിപ്പിച്ച, നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന
എന്റെ കൂട്ട്.!!
ഡാ
കൂട്ടാരാ ഡാ...😍
സാമ്പത്തികമായി
തകർന്നു തരിപ്പണമായി ഇനിയെന്ത്
.?? എന്ന വലിയ ചോദ്യചിഹ്നമായി നിൽക്കുന്ന അവസരങ്ങളിൽ (,അവനോട് ചോദിക്കാതെെ തന്നെ
)അവന്റെകയ്യിൽ ഇല്ലെങ്കിൽ ഒരുമാജിക്ക്
കാരനെപോലെ എവിടുന്നെങ്കിലുമൊക്കെ പൈസ സംഘടിപ്പിച്ചു കൊണ്ടുവന്ന തന്ന് "
ഡാ പിടി... കാര്യങ്ങൾ നടക്കട്ടെന്നും പറഞ്ഞ പലപ്പോഴായി എന്നെ വിസ്മയിപ്പിച്ചവൻ.,!!
ഡാ
കൂട്ടാരാ ഡാ 😍
ബൈക്ക്
ന്റെ ഒരു എബിസിഡിയും അറിയാത്ത കാലത്തു.,, (അന്ന്
ഞങ്ങൾ 4 പേരിൽ അവന്റെ കയ്യിൽ മാത്രേ ബൈക്ക് ള്ളൂ.!! അതുമ്മേ യാണ് ഞങ്ങളെല്ലാം
പഠിച്ചത്.!! )
പഠിക്കാൻ
പോകയല്ലേ ഡാ ന്നു ചോയ്ക്കുമ്പോ ചില ഒഴിവില്ലാത്ത നേരങ്ങളിൽ '
ഇന്ന് പറ്റില്ലെടാ പിന്നെ പോവാം.!!' ന്നു പറയാതെ..,, അവന്റെ
പുതിയ "cd 100
ബൈക്
എടുത്ത് പുറത്തേക്കു തന്നിട്ട് ( അവരുടെ വീട് കുറച്ചു കയറ്റത്താ,)
"
കേറിഇരി ന്നിട്ടങ്ങട് പൊക്കോ .!! താഴെന്നു അവരാരേലും കൂട്ടി പൊയ്‌ക്കോ,:
'
ന്നും പറഞ്ഞ ധൈര്യല്ലാത്ത നമ്മളെ ധ്യര്യം തന്നു പലവട്ടം പറഞ്ഞയച്ചവൻ ഇവൻ..!!
ഡാ
കൂട്ടാരാ ഡാ 😍
ലീവിന്
പോയി വരുമ്പോ എയർപോർട്ട് ൽ കൊടുന്നാക്കി ബാഗ് ഓക്കെ എടുത്ത് തന്ന് യാത്രയാക്കുമ്പോ
അമർത്തി ഒരു കെട്ടിപ്പിടുത്തം ണ്ട് അവന്റെ .! വീട്ടീന്ന്
പോന്നപ്പോ അനുഭവച്ചതിനേക്കാൾ വേദന ഞാനന്നേരങ്ങളിൽ അനുഭവിച്ചിട്ടുണ്ട്..!!!
ഡാ
കൂട്ടാരാ ഡാ 😍
പറയാനാണെങ്കി
ഇനീം നേരം വെളുക്കുവോളം ഞാൻ പറഞ്ഞോണ്ടിരിക്കും ഇവനെ കുറിച്ച !!ഇങ്ങനെ
ഒരു സുഹൃത്തിനെ കിട്ടിയത് ജീവിതത്തിലെ പുണ്യമായി ഞാൻ കരുതുന്നു.!! പടച്ചവന്
സ്തുതി..!! 20
വർഷത്തെ സൗഹൃദതിനിടയിൽ ഒരിക്കൽ പോലും മുഖം കറുപ്പിച്ചു ഒരു വാക്ക് ഇങ്ങോട്ടോഅങ്ങോട്ടോ
ഉണ്ടായിട്ടില്ല..!!,,മരിക്കുവോളം
ഈ സൗഹൃദം ഇങ്ങനെതന്നെ നിലനിൽക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.!!
വാൽ:
ഡാ
ലത്തീ.. നിനക്കിത് ഇഷ്ടായിട്ടുണ്ടാവില്ല ന്നു എനിക്കറിയാം..!! പക്ഷെ എനിക്കിത്
പറയണമായിരുന്നെടാ.!! ഇങ്ങനെയല്ലാതെ ഇത് നിന്നോട് .പറയാൻ വേറെ നിർവാഹവുമില്ല..!!
3.
താത്തുട്ടിയും അമ്മട്ടിയും
പണ്ട്, സ്കൂൾ
വിട്ട് വന്ന ഉടനെ വല്ലതും ണ്ടെങ്കിൽ കഴിച്(ചിലപ്പോ ഒന്നും കാണൂല!!)കളിക്കാനോടും അപ്പുറത്തെ വീട്ടിലേക്ക്..!!! വലിയ
ഒരു തെങ്ങിൻ തോപ്പിനുള്ളിൽ ള്ളഒരു
വീടാണത്.!! അവിടെയാണ്നമ്മടെ ഗ്രൗണ്ട് 😂😂
നാട്ടിലുള്ള സകല ചെക്കന്മാരുംഅവിടെ
"തട്ടിക്കൂടും" വൈകുന്നേരം ആവുമ്പോഴേക്കും..!!
അങ്ങനെ
കളിക്കാനുള്ള പ്രാനതോടെ ഓടിച്ചെല്ലുന്ന നമ്മളേം കാത്ത .....,,4
ആൺ മക്കളുള്ള ( നോട്ട് ദി പോയന്റെ..!!) അവിടുത്തെ
താത്ത ( അങ്ങനെ നുമ്മ വിളിക്ക!!) (പാവം മരിച്ചു പോയി ) ഭംഗിയുള്ള പുഞ്ചിരിയുമായി
നിൽപ്പുണ്ടാവും..!!
അത്
കാണുമ്പോഴേ മ്മടെ മനം "ചാവും' !! കാരണം
അത് എന്തിനുള്ള നിൽപ്പാണെന്നു മ്മക്ക് നല്ലോണം അറിയാം..😀
"
താത്തൂട്ടി ഓടിപ്പോയി തങ്കന്റെ പീടീന്ന് അര
കിലോ ചായപൊടീം ഒരു കിലോ പഞ്ചാരീം വാങ്ങീട്
വായോ..!!"
ഠിം
!! 'കലാസ്'..!!!!
തീർന്നു.. !! മ്മടെ കഥ കഴിഞ്ഞു.!!
ചെക്കന്മാർ'
ടീമ്' ഇട്ട് തുടങ്ങിയിരിക്കും
അപ്പോഴേക്കും,,.!!😣 ദയനീയമായി
അവരെ നോക്കി മനസില്ല മനസ്സോടെ ഓടും പീടികയിലേക്ക്..!!😂
പിറ്റേ
ദിവസം മനസിലുറപ്പിക്കും ഇന്ന് ഞാൻ പോവൂല പീടികയിൽ.!! അവർ വേറെ ആളെ നോക്കട്ടെ..!! ല്ലെങ്കി
അവരുടെ മക്കളെ വിടട്ടെ..!! ന്നൊക്കെ....!!😊😊
എബടെ..??
പിറ്റേ ദിവസവും സ്വാഹാ.!! മ്മടെ
കാര്യം ഗോവിന്ദ..!! പീടികയിൽ
പോയി വരുമ്പോ അവർ തന്നിരുന്ന ചില്ലറകൾ കൊണ്ടായിരുന്നില്ല അത്......
'താത്തുട്ടി'
എന്ന ആ വിളിയിലെ സ്നേഹം കൊണ്ടായിരുന്നു..!!!!
(അമ്മച്യാണെ
സത്യം )
വാൽ : 7
മക്കളിൽ 5 മനായ എന്നെയൊക്ക എന്റമ്മ വല്ലപ്പോഴും
ഒരിക്കലൊക്കെ വിളിച്ചിരുന്ന 'അമ്മട്ടി'
ഒക്കെ കേക്കണെങ്കി മ്മളൊക്കെ 'ആണ്ടു'
കളോളം കാത്തി രിക്കണായിരുന്നു... 😅
4. മാങ്കായി കുഞ്ഞയമ്മദ്ക്കാന്റെ ലൈക്കും കമന്റും
അച്ഛന്റെ
കൂട്ടുകാരനുണ്ടായിരുന്നു, 'കുഞ്ഞയമുആക്ക'
(കുഞ്ഞുമുഹമ്മദ് ന്നായിരുക്കും ) !!! ബീഡി
കമ്പനിയിൽ ജോലിയായിരുന്നു മൂപ്പർക്ക്.!!
( സൈക്കിളിൽ ബീഡി കടകളിൽ
എത്തിക്കുന്ന പണി). രാത്രി
ഒരു ഏഴ് മണിയോട് കൂടി ജോലി കഴിഞ്ഞു മൂപ്പർ തിരിച്ചു പോവുന്നത് നമ്മടെ വീടിനു
മുന്നിലൂടെയാണ്.!!
ആഴ്ചയിൽ
ഒരു 3 ദിവസെങ്കിലും പോണ വഴിക്കു മൂപ്പർ വീട്ടിൽ കയറിയിട്ടേ പോകൂ.!!
'അമ്മ
കാപ്പിയിട്ടു കൊടുക്കും.!! അതും കുടിച്ചു ഞങ്ങൾ കുട്ടികളോട് തമാശയൊക്കെ പറഞ്ഞങ്ങനെ
ഇരിക്കും.!! ഭയങ്കര
രസിക്നാണ് ആൾ..! അതോണ്ട് തന്നെ മൂപ്പരുടെ വരവ് ഞങ്ങള്ക് ഏറെ ഇഷ്ടമായിരുന്നു.!! ആൾ
വരുന്ന ദിവസം വായിച്ചോണ്ടിരിക്കുന്ന ബുക്കൊക്കെ അവിടെയിട്ട് ഞങ്ങളെല്ലാരും മൂപ്പർക്ക്
ചുറ്റും വട്ടത്തിലിരിക്കും.!!
അങ്ങനെ
ആദ്യം കുറെ തമാശയൊക്കെ പറഞ് ഞങ്ങളെ
കുടു കുടെ ചിരിപ്പിക്കും .!!
പിന്നെയാണ്
രസം..!! ഓരോന്ന്
പറഞ്ഞു പറഞ്ഞു കുട്ടികളായ ഞങ്ങളെ ദേഷ്യം പിടിപ്പിക്കും .!! 😁പ്രത്യേകിച്ച്
ഏറ്റവും ഇളയത്തുങ്ങളെ .!! അനിയത്തിമാർ-
അവരാണന്നു ഏറ്റവും ചെറുതുകൾ..! അങ്ങനെ
കുട്ടികൾ 'ഈറച്ചു' (ദേഷ്യപ്പെട്ടു)
മുഖമൊക്കെ
വീർപിച്ചിരിക്കും..😂 മൂപ്പർക്ക്
അത് കാണാനാണ്..!!!😂 അമ്മയെ
നോക്കി ഞങ്ങൾ കാണാതെ ചിരിക്കുന്നുണ്ടാകും..!! അപ്പൊ
കുട്ടികളെ നോക്കി മൂപ്പരും മുഖം
വീർപ്പി്ക്കും.!!
അത് കാണുമ്പോൾ
കുട്ടികൾക്ക് ചിരി വരുന്നുണ്ടാവും.. !!ന്നാലും അവർ ചിരിക്കാതെ കടിച്ചു പിടിചിരിക്കും..!!😁 ന്നിട്ട്
ഇടങ്കണ്ണിട്ട് മൂപ്പരെ നോക്കും. .അപ്പൊ
മൂപ്പരെ ഡയലോഗ്..!!
"
ഇങ്ങട്ട്യോക്ക അങ്ങട്ടും നോക്കും" !!
അത്
കഴിഞ്ഞു വീർപ്പിച്ചു പിടിച്ച രണ്ടു കവിളിലും രണ്ടു കയ്യും കൂട്ടി പിടിച്ചു കുത്തി
'പ്ർർർർർർ''
ന്നുള്ള ശബ്ദം ണ്ടാക്കും..!!
അതോടെ
മസിലു പിടിച്ചിരിക്കുന്ന കുട്ടികൾ സകല നിയന്ത്രണവും വിട്ട് പൊട്ടിച്ചിരിക
കും..!!
അപ്പൊ
മൂപ്പരുടെ അടുത്ത ഡയലോഗ് വരും.!!
"
ഇങ്ങട്ട്യോക്ക അങ്ങട്ടും നോക്കും..!!
ഇങ്ങ്ടർച്
അങ്ങട്ടും ചിർച്ചും...!!
ങ്ങട്ട്
മുണ്ട്യ അങ്ങട്ടും മുണ്ടും.. !!!"
ഇതിപ്പോ
എന്തിനാ ഇവിടെ പറഞ്ഞത്..?? ന്നോ..??????? ഒന്നൂല്ലാ..!!
ഒരു
മാസത്തിലോരിക്ക ലൊക്കെ ഒരു പോസ്റ്റിട്ട
പിറ്റെ ദിവസംഈ
ഫേസൂക്ക്
തുറക്ക്കുമ്പോ.. പെട്ടെന്ന് എനിക്കു മൂപ്പരെയും മൂപ്പരുടെ ആ ഡയലോഗും ഓർമ്മ വരും..!!😎
Nb:
ന്റമ്മോ
ഇത്തറേം ടൈപ്പാൻ ഒരു മണിക്കൂർ എടുത്തു.!!
ഈ എഴുത്തു കാരയൊക്കെ. സമ്മയ്ക്കണം...!!!!!😇😇😇
5.സൗഹൃദ സമ്പാദ്യങ്ങൾ
പണ്ടുകാലങ്ങളിലെപ്പോലെയല്ല; സൗഹൃദങ്ങൾക്ക്
പല മുഖങ്ങളാണിപ്പോൾ.. അതും
ഈ ഫേയ്സ് ബുക്ക് കൊടുക്കൽവാങ്ങലുകളുടെ കാലത്ത് പ്രത്യേകിച്ചും. അപേക്ഷവച്ച്
നിർമ്മിയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ..ചിലതിന്
നിയമാവലികളുണ്ട് . പെരുവിരലുയർത്തിയൊരു
സമവായം തീർക്കുന്നവ..
കമൻറ്
ബോക്സിൽ മാത്രം ഒതുങ്ങുന്നവ.. ഇൻബോക്സിലേയ്ക്ക്
പ്രവേശനം ഷിദ്ധമായവ..
അങ്ങനെ
ഉപാധികളിൽ തട്ടി നട്ടംതിരിയുന്നു ചില കൂട്ടുകൾ..
ഇനിയുമുണ്ട്
.. ഇൻബോക്സിൽ
വന്നു മുഖം കാണിച്ചു പഴകി, പരസ്പരം
മനസ്സുതുറന്ന് ,
പിന്നെ
വാട്സാപ്പിൻെറ സാധ്യതകളിലേയ്ക്ക് ചേക്കേറുന്നവ.. ഫേസ്ബുക്കിലൂടെ
കണ്ട് , പിന്നെ വേദിയൊരുക്കി മുഖാമുഖം കണ്ട് ജീവിതത്തിൻെറ ഭാഗമായി മാറുന്നവ..
(സൗഹൃദത്തിൻെറ
കാര്യമാണ് ; പ്രണയത്തിൻെറയല്ല.) എൻെറ
സംശയമാണ് ;
കുറച്ചു
ലൈക്കുകളും പിന്നെ തേനൊഴുകുന്ന കമൻറൂകളും മാത്രം ലക്ഷ്യം വച്ചുള്ള ഇടപെടലുകളെ
സൗഹൃദമെന്ന് വിളിയ്ക്കാമോ..?
പണ്ട്
, നാട്ടിൻപുറത്തെ
കലുങ്കുകളിലും, ചെറിയ
റിക്രിയേഷൻ ക്ലബ്ബുകളിലും, പിന്നെ
ചില കല്യാണത്തലേന്നുകളിലുമൊക്കെ കാണാറുള്ള
സൗഹൃദങ്ങളുണ്ട് .
അവിടെ
പരിചയപ്പെടുത്തലുകളുണ്ടായിരുന്നില്ല; ഫ്രണ്ട്
റിക്വസ്റ്റുകളും. താനേ
ഭവിച്ചിരുന്നതായിരുന്നു അധികവും. പിന്നെ
കലാലയസൗഹൃദങ്ങൾ..
അവയ്ക്കെല്ലാം
പൊതുവായൊരു സാമ്യതയുണ്ടായിരുന്നു; കണ്ണിൽനോക്കിയാൽ
മനസ്സുകാണാനുള്ള
കഴിവ് ..
പരസ്പരം
പറയാതെതന്നെ, അടുക്കളയിൽ ശേഷിയ്ക്കുന്ന അരിയുടെ കണക്കുവരെ അറിയാവുന്നത്ര ആഴമുള്ള
ബന്ധങ്ങൾ.. ധരിയ്ക്കുവാൻ
വസ്ത്രമില്ലാതിരുന്നകാലത്ത് ,
ഒരു
പെരുന്നാൾദിനത്തിൽ എനിയ്ക്കുള്ള പുതുവസ്ത്രങ്ങളുമായി ക്ലാസ്സിൽവന്ന കൂട്ടുകാരനെ
നിറകണ്ണുകളോടെ മാത്രമേ ഇന്നുമോർക്കാൻ കഴിയുന്നുള്ളൂ.. ഇന്ന്
സൗഹൃദവലയം വികസിച്ചിട്ടുണ്ടാവാം, ദേശാന്തരങ്ങൾക്കതീതമായി...
എങ്കിലും,
എനിയ്ക്കുള്ളതെല്ലാം നിനക്കും എന്ന് കരുതുന്ന കൂട്ടുകാർ ഏററവും വലിയ സമ്പാദ്യമായി
അഹങ്കരിയ്ക്കുന്നുണ്ട് ഞാൻ..
അതും,
ആൺ-പെൺ വ്യത്യാസമില്ലാതെ. ഇതെൻെറ
മാത്രം കാര്യമല്ല..
ജീവിതത്തിൽ
സൗഹൃദങ്ങൾ വലിയ സമ്പാദ്യമായി കരുതുന്ന എല്ലാവരുടെയൂം കാര്യമാണ് . ഫേസ്ബുക്കിൻെറ
ലോകത്ത് അത്തരം സൗഹൃദങ്ങൾ തീർത്തും ഇല്ലെന്നല്ല. എനിയ്ക്കുമുണ്ട്
, വെറും വാചകങ്ങൾക്കപ്പുറമുള്ള ബന്ധങ്ങളിവിടെ..
തമ്മിലിതുവരെ
കാണാത്തവരും, കണ്ടിടപഴകിയവരുമായി.. അതിൽ
ഞാൻ സന്തോഷിയ്ക്കുന്നു.
എങ്കിലും, സൗഹൃദദിനമായി
കുറിയ്ക്കപ്പെട്ട ഇന്ന് , അതിൻെറ
വ്യാപ്തിയിലേയ്ക്കൊന്നിറങ്ങിയപ്പോൾ മനസ്സിൽ
രൂപംകൊണ്ട ചില ചിന്തകൾ
കുറിച്ചു
എന്നുമാത്രം. എന്നെ
ഞാനായിക്കണ്ട് ഇഷ്ടപ്പെടുന്ന,
എൻെറ
മനോവ്യാപാരങ്ങളറിയുന്ന , എൻെറ
കുറവുകൾ മറന്നെന്നെ ഹൃദയത്തിലേററിയ എല്ലാ കൂട്ടുകാരോടും ഞാൻ കടപ്പെട്ടിരിയ്ക്കുന്നു..
കാരണം, കറയററ
സൗഹൃദങ്ങൾ എന്നുമെനിയ്ക്ക് മൂല്യാതീതമായ
സമ്പാദ്യങ്ങൾതന്നെയാണ് ...
6. സ്നേഹം
അപ്പുറത്തെ
വീട്ടിലെ(അഞ്ചാറ വീട് അപ്പുറത് )
"മണിയേട്ടൻ" 'ശാരദേച്ചിയെ " കെട്ടിക്കൊണ്ടു വരുമ്പോ എനിക്ക് പ്രായം
പതിനൊന്നോ പന്ത്രണ്ടോ കാണും.!!!!
അവർക്കൊരു
പതിനഞ്ചോ പതിനാറോ .????അതിൽ കൂടില്ല...! പരിചയപ്പെട്ട
നാൾമുതൽ അവരെന്നെ സ്നേഹത്തോടെ ;വളരെയധികo വാത്സല്യത്തോടെ."മുരളികുട്ടീ"
ന്നു വിളിച്ചുപോന്നു...!!!!! തിരിച്ചു
ഞാനവരെഅതേ ഇഷ്ടത്തോടെ "ഏടത്തിഅമ്മ്മ" ന്നും വിളിച്ചു പോന്നു (അന്നെനിക്ക്
സ്വന്തം ഏടത്തി'അമ്മ ആയിട്ടില്ല) . അന്ന്
ഞാൻ അവരുടെ അര വരെയേ ള്ളൂ
കാലംഎത്രപെട്ടെന്നാണ്
ഓടി പോയത്.? ഇന്ന്
ഞാൻ പോത്തു പോലെ വളർന്നു (ശരീരം മാത്രം 😀😀 )...!!!! ഇന്ന്
അവർ എന്റെ 'അര' വരെയേ ഉള്ളൂ...!!അവർക്ക് എന്റെ മുഖത്തേക്ക് നോക്കണെങ്കി അണ്ണാൻ
ആനടെ മുഖത്തേക്ക് നോക്കുമ്പോൽ നോക്കണം😉😉😉 മാത്രമല്ല എന്ടെ
കുട്ടിക്ക് ആയി പതിനൊന്നു വയസ്സ്.,..!!!!!
കാലം
അവർക്കൊരു മാറ്റവുംവരുത്തീട്ടില്ല..പണ്ട് കണ്ട അതേ പോലെ തന്നെ ..അതേ ചിരി (നല്ല
ഭംഗിയുള്ള ചിരിയാണ് അവരുടെത്..),അതേസംസാരം...!. ഇപ്പഴും
ഈപ്രായത്തിലും അവരെന്നെ കാണുമ്പോ ആപഴയ സ്നേഹത്തോടെ
അതേ വാത്സല്യത്തോടെ ' മുരളികൂട്ടീ'ന്നു വിളിക്കും.!!! ഞാൻ
തിരിച്ചു ഏടതിയമ്മേ ന്നും.!!!
അവരുടെ
മുന്നിലെത്തുമ്പോ ഞാനിപ്പോഴുംആ പഴയ "പന്ത്രണ്ടുകാരനാവും..."!!!!!!
കഴിഞ വർഷത്തെലീവിൽ
ഞാനും മോനുംകൂടി ഒരുകല്യാണത്തിന് പോകുമ്പോ വഴിയിൽ വച്ചു
ഇവരെ കണ്ടു. കണ്ടപാടെ അവരെന്നെവിളിച്ചു..അതെവിളി,അതെ ചിരി..!!!
പോരുമ്പോ
മോൻ: ആ അമ്മമ്മയെന്താ പപ്പയെ ഇപ്പഴും" കുട്ടീന്നു" വിളിക്കണേ?????😇😃
ഞാൻ
പറഞ്ഞു മോനെ അതിൻറെ പേരാണ്
"സ്നേഹം"....!!!!!""
7. സ്കൂളോർമ്മകൾ!
എട്ടാം
ക്ലാസ്സിൽ പഠിക്കുമ്പോ രണ്ടാമത്തെ ബെഞ്ചിൽ (
മുൻപിലിരിക്കാൻ അന്നും ഇന്നും എനിക്ക് പേടിയാണ്
😃
😃
എന്താന്ന...
റീല്ല)
ഞാൻ,
പ്രവീൺ,
സുധാകരൻ,
സുനിൽ അങ്ങനെ കുറച്ചു പേർ.,!!
പെൺകുട്ടികളുടെ
ഭാഗത്ത് ഫസ്റ്റ് ബെഞ്ചിൽ .ഷീബ, റീജ , ഷീജ അങ്ങനെ കുറെ പേര് എല്ലാരുടെയൊന്നും പേരോർമ്മയില്ല ..!!
8മുതൽ
10 വരെ ഈ 3 കൊല്ലവും ഫസ്റ്റ ബഞ്ചിൽ ഫസ്റ് ഇരുന്നത് ഷീബ
തന്നെയായിരുന്നു ,!! ഷീബ വളരെ സൈലന്റ് ആയ കുട്ട്യാരുന്നു..!! സ്കൂളിൽ വരിക
പഠിക്കുക പോകുക ,. ആ ഒരു ലൈൻ....!!
3 കൊല്ലം ഒരെ ക്ലാസ്സിൽ പഠിച്ചിട്ടും അധികം സംസാരം ഒന്നും ണ്ടായിട്ടില്ല തമ്മിൽ .!! വളരെ മൃദുവായി ഒന്ന് ചിരിക്കും വല്ലപ്പോഴും മാത്രം !! എല്ലാരോടും അങ്ങനെ തന്നെ .!!
ന്നാ അത്ര വല്യ " പഠിപ്പിസ്റ്റും" അല്ല.!! അവൾക്ക്
ആകെയുള്ള കൂട്ട് റീജയോടരുന്നു !! ( ഈ റീജ യുടെ
ഇപ്പോഴത്തെ പേര് എന്താന്നറീല്ല ട്ടോ..!! കുറച്ചു കാലം മുന്നേ യാദൃശ്ചികമായി കണ്ടപ്പോ അവൾ "തട്ട" മൊക്കെ യിട്ട് ഉമ്മച്ചി കുട്ടിയായിരിക്കുന്നു..!!) എന്നെ മനസിലായിട്ടില്ല .!"
നുമ്മയൊക്കെ പഠിക്ക്ണ
കാലത് വെറും ", ശിശു", ആരുന്നല്ലോ.?? പെൺകുട്ടികൾക്ക് വല്യ മാറ്റൊന്നും വരൂല്ല !! മനസിലാവും നമ്മക്ക്.! പക്ഷെ തിരിച്ചങ്ങനെയല്ല..!! പലപ്പോഴും പലർക്കും വെച്ച് മുട്ടിയാൽ പോലും മനസ്സിലാവാറില്ല,!! അത്
പോട്ട്..!! പറഞ്ഞു വന്നത് .!!
പണ്ട്
'സാഹിത്യ സമാജം' ന്നൊരു പരിപാടിയുണ്ടാരുന്നു സ്കൂളുകളിൽ !! കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുക എന്നതാണ് ഉദ്ദേശം!! ,മാസത്തിൽ ഒരു തവണ യുണ്ടാവും ഓരോ ക്ലാസിലും,!! ;
കെമിസ്ട്രി
പഠിപ്പിച്ചിരുന്ന ' കുസുമ' ടീച്ചറാരുന്നു 8ലേ ക്ലാസ് ടീചർ!!
അവരുടെ മുൻപിൽ അല്പം 'മുട്ടു വിറയോടെ, വലത്തു വശത്ത് നിന്ന് (അവിടെയാണ് പെണ്കുട്ടികൾ ഇരിക്കണത് ) ആരുടേം മുഖ ത്തു നോക്കാതെ ( നോക്ക്യ വിറ കൂടും
) ലളിത
ഗാനം ' എന്ന പേരിൽ
" കുടജാദ്രിയിൽ
കുടികൊള്ളും.....!!
" സ്വപ്നങ്ങളോക്കെയും
പങ്കു വക്കാം...!!
തുടങ്ങിയ
കു റേ പാട്ടുകളൊക്കെ പാടിയിരുന്നു
ഈ ഞാൻ
😃
😃
പിന്നെ വിറയോടെ തന്നെ യുവജനോൽസവത്തിനു സ്റ്റേജിൽ കയറി മോണോ ആക്ട്, പാട്ട്, നാടകം അങ്ങനെ കുറെ ഐറ്റംസ് നും പങ്കെടുത്തിട്ടുണ്ട്,!!
മേൽ
പറഞ്ഞ നമ്മടെ "നായിക" ഈ കാലത്തൊന്നും ഒര്
പരിപാടിക്കും ചേരുന്നത് കണ്ടിട്ടില്ല..!!
കാലങ്ങൾ
കുറെ കഴിഞ് ........!! ,
കയ്യിൽ
കിട്ടുന്നതെന്തും വായിക്കുക ന്നൊരു കാലഘട്ടത്തിലൂടെ പോയി കൊണ്ടിരിക്കെ !! അപ്പുറത്തെ വീട്ടിലെ നൂർജ താതന്റോടന്നു "വനിത" വായിച്ചോണ്ടിരിക്കുമ്പോ കാണുന്നു ഒരു ചെറു കഥ ..!!, കഥാ കാരിയുടെ പേര് " ഷീബ. ഈ.കെ !! ആകെ തരിച്ചു പോയി .!" ദൈവമേ ഇത് നമ്മടെ ഷീബയല്ലേ ന്നു ആശ്ചര്യം.!!
ഒപ്പം
പഠിച്ച മൂന്നു വർഷത്തിൽ ഒരിക്കൽ പ്പോലും ഒരു പരിപാടിക്കും പങ്കെടുക്കാത്ത ,എഴുതാത്ത കുട്ടി !! ഒരു
പാട് അഭിമാനം തോന്നിയ നിമിഷം കൂടിയാരുന്നു അത്..!! 3വര്ഷം ഒപ്പം ഒരേ ക്ലാസിൽ ഇരിക്കാൻ പറ്റിയല്ലോ ന്ന സന്തോഷവും !!
പിന്നീടും
കുറെ കഥകൾ വായിച്ചു,!! എല്ലാം ഒന്നിനൊന്നു മെച്ചം, മനോഹരം,!! ,
ഈ
കാണുന്ന രണ്ടു പുസ്തകമേ സ്വന്തമാക്കാൻ പറ്റീട്ടുള്ളു..!! (പ്രവാസിയുടെ പരിമിതികൾ) എല്ലാം വാങ്ങണം, വായിക്കണം !! നല്ല എഴുത്തു കാരിയാണ്,!"
വായിക്കാത്തവർ വായിക്കണം ട്ടോ,!!
സ്കൂൾ
കാലഘട്ടത്തിനു ശേഷം നേരിൽ കണ്ടിട്ടില്ല. എന്ന് പറയാൻ പറ്റില്ല . ആൾക്കൂട്ടത്തിലും മറ്റും വച്ചു കാണാറുണ്ട് , സംസാരിച്ചിട്ടില്ല..!!
കാണുമ്പൊൾ ആരാധനയോടെ,അഭിമാനത്തോടെ, സന്തോഷത്തോടെ നോക്കാറുണ്ട്...!!
നമ്മളെ
മനസിലാവില്ല.., പിന്നെ നമ്മൾ പോയി പറഞ്ഞ പരിചയപ്പെടണം ! അതിന്റെ ഒരു മടി..!!
* * * * * * * * * *
പ്രിയ ഷീബാ .. അബദ്ധത്തിലെങ്ങാൻ താനിത് വായിക്കാനിടയായാൽ എന്നോട് പൊറുക്കുക .. !! എന്റെ ഈ 'പൊട്ടത്തരതി'നു
!!
😁
😁
കേരളം അറിയപ്പെടുന്ന , കുറെ അവാർഡുകൾ ഒക്കെ നേടിയ പ്രശസ്തയായ ഒരെഴുത്തുകാരി സഹപാഠി ആണെന്നുള്ള ഒരു സ്വകാര്യ' അഹങ്കാരം' (അങ്ങനെ തന്നേ പറയാൻ ആഗ്രഹിക്കുന്നു) ആണ് എന്നെക്കൊണ്ടിങ്ങനെ ചെയ്യിച്ചത്.!!
പൊറുക്കുക..!! .
നാലു പേർ അറിയട്ടെന്നേ..!!
ഈ ഫേസ് ബുക്ക് കുറിപ്പിന് ഷീബയുടെ മറുപടി :
പ്രിയ
Murali Pmna
തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു കുറിപ്പ്.ഏറെ സന്തോഷമുണ്ട് ...പത്താം ക്ലാസ്സില്‍ ഒരു പക്ഷേ ഞാന്‍ ഏററവും കൂടുതല്‍ സംസാരിച്ചിരിക്കുക മുരളി-മുജീബ്-ഹനീഫ-പ്രദീപ് മാരോട് ആവണം.നിങ്ങളുടെ ആ ഗാങിന്റെ ഭാഗം തന്നെയായിരുന്നില്ലേ ഞാന്‍..മോഡല്‍ പരീക്ഷ തുടങ്ങും മുമ്പ് എല്ലാ കുട്ടികളും ഗംഭീരമായ വായനയില്‍ മുഴുകിയിരിക്കുമ്പോള്‍ ടെന്‍ഷന്‍ ഫ്രീ ആയി പരീക്ഷയ്ക്കുള്ള ബെല്‍ അടിക്കും വരെ നമ്മള്‍ എത്രയോ സംസാരിച്ചിരുന്നു.ക്ലാസ് മുറിയിലെ ബെഞ്ചില്‍ ഞാനും പൊളിഞ്ഞ ജനാലക്കപ്പുറം നിങ്ങള്
... നാലുപേരും.വടക്കന്‍ വീരഗാഥയിലെ ചന്തുവും തേസാബിലെ"സോ ഗയാ യേ ജഹാം" എന്ന പാട്ടുമൊക്കെ സംസാരവിഷയമായത് ഇന്നലെയെന്നപോലെ ഓര്‍മ്മയുണ്ട്.മുജീബും ഹനീഫയും പ്രദീപും പീന്നെയും പലതവണ എന്റെ മുന്നില്‍ വന്നിട്ടുണ്ട്.പക്ഷേ മുരളിയെ മാത്രം പിന്നെ കാണാനായിട്ടില്ല.ഇന്നും വടക്കന്‍ വീരഗാഥ കാണുമ്പോള്‍,സോ ഗയാ യേ ജഹാം കേള്‍ക്കുമ്പോള്‍ ഞാന്‍ ഗൃഹാതുതരതയോടെ തിരിച്ചോടുന്നത് എന്റെ കൗമാരത്തിലേക്കു മാത്രമല്ല,നിഷ്‌ക്കളങ്കമായ ആ സൗഹൃദങ്ങളിലേക്കു കൂടിയാണ്്... ❤️❤️❤️
==========================================================
മുരളി , കുന്നപ്പള്ളി മാമ്പറപ്പടിക്കടുത്തു കോപ്പൻറെ മകൻ , ദുബായിൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്നു .