2017, നവംബർ 5, ഞായറാഴ്‌ച

7.മരുഭൂമിയിൽ ഒരാൾ കൗമാരം വീണ്ടെടുക്കുന്നു !
അടിവാരത്തെ താമസകാലത്ത് സത്യത്തിൽ മനസ്സും ശരീരവും സത്യത്താൽ മൂന്നു അവസ്ഥാന്തരങ്ങളിലക്കുള്ള ഒരു പരകായപ്രവേശനം ആയിരുന്നു.

നാട്ടു നന്മയുടെ പ്രതികമായ കുഞ്ഞാലൻ കാക്കയുടെ പെട്ടിക്കട. സായന്തനങ്ങളിലെ യും പ്രഭാതങ്ങളിലെ യും  സമയരഥം നിർണയിക്കുന്ന പഴയ ഓടുകമ്പനി, വൈകുന്നേരങ്ങളിൽ വിയർപും 'നിശ്വാസവും ചെളിമൺ നിറം ഇഴകി ചേർന്ന വസ്ത്രവുമായി പുറത്ത് വരുന്ന തൊഴിലാളികൾ. നമ്മൾ അറിയുന്നവർ!. ഉണ്ണിയന്തിരൻ കാവ്, ശങ്കരന്റെ പ്രതിഷ്ഠയം ഒത്തുചേർന്ന അടി വാരത്തിലെ വഴികളിൽ  എപ്പോഴും പൂജാ നൈവേദ്യവും സാമ്പ്രാണി തിരിയുടേയും ഒരു സമ്മിശ്ര ഗന്ധം!

മിത്തും സത്യവും വേർതിരിക്കൻ കഴിയാതെ എല്ലാത്തിനം സാക്ഷിയായി ആൽത്തറയും വലിയ ആൽവൃക്ഷവും. അതിന്റെ കാറ്റിന് ഒരു ശ്യത ഉണ്ടായിരുന്നു.  പൂജ കഴിഞ്ഞ് അമ്പലത്തിൽ നിന്ന് ഇറങ്ങുന്ന അംഗനമാർക്ക് സ്വാഗതം ചെയ്യുന്നത് പോലെ അതിന്റെ ശിഖരങ്ങൾ എപ്പോഴും മന്ദമാരുതൻ പൊഴിച്ചിരുന്നു!!!

അടിവാരം എപ്പോഴും  അങ്ങിനെയാണ് ! ജീവിതം അഘോഷിക്കുന്ന വളയം മൂച്ചിയിൽ നിന്നും, യാഥാസ്ഥിക ചുറ്റുപാടും തറവാടിൻ പെരുമയും  സ്വയം ഘോഷിക്കുന്ന, കാളപൂട്ടും കോൽക്കളിയും തപസ്യ ആക്കിയ കളത്തില ക്കരയിൽ  നിന്നും അന്നും വേറിട്ടു നിന്നിരുന്ന കർഷകരുടെ ഒരു തുരുത്ത്. തെ യ്യം, ഉണ്ണിയന്തിരൻ കാവ്!  അന്നും ഇന്നും വിസ്മയത്തോടെ കണ്ട പാളതൊ 'പ്പിയിലെ കുപ്പി കണ്ണട വെച്ച  കോരേട്ടൻ!! 


ഓർമകളിൽ എന്നും കൗമാരത്തിലെ വിസ്മയമാണ് “വളയം മൂച്ചി”. ആധുനികതയുടെ യാന്ത്രിക ഭാവങ്ങൾ കടന്നു വന്നിട്ടില്ലാത്ത,  കാമാരത്തിന്റെ വസന്തത്തിലും ഒരു വിസ്മയമായിരുന്നു വളേ മൂച്ചി ബസ് വെയിറ്റിങ്ങ് ഷെഡ്ഡ്! നാട്ടിടവഴികളുടെ നന്മ പൂത്തിരുന്ന കാലത്തും, അവിടെ യു ള്ള എന്റെ സുഹൃത്തുക്കൾ, അവരുടെ ചിന്തകൾ കൂട്ടായ്മകൾ എല്ലാം അന്നും ഒരു പിടി ഉയർന്ന നിലവാരം പുലർത്തിയിരുന്നു.


സായന്തനങ്ങളിലെ കൂട്ടായ് മകൾക്കായി വൈകുന്നേരം അടിവാരത്തിൽ നിന്നുള്ള പ്രയാണം! എപ്പോഴും ചിരിക്കുന്ന കുഞ്ഞു ക്കാന്റെ ചായക്കടയിൽ നിന്ന് ചായയും കടിച്ച് വളയം മൂച്ചിയലേക്കുള്ള യാത്രാ!!!


അന്ന് കിനാവുകൾക്ക്  വർണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല !!! പ്രഭാതങ്ങളിലെ കോളേജ് ക്യാമ്പസ്, സായന്തനങ്ങളിലെ വളേ മൂച്ചിയിലെ കൂട്ടായ്മകൾ !! അവിടെ ഒത പാടു വ്യത്യസ്ത  കഥാപാത്രങ്ങൾ . ക്രിക്കറ്റിന് ഇന്നത്തെ പോലെ ജനപ്രിയമാകാത്ത കാലത്ത് അന്നും ഞങ്ങൾ ക്രിക്കറ്റ് കളിച്ചി രിന്നു Iii എരിമംഗലം റോഡിൻ കറച്ചു നടന്നാൽ തട്ടുതട്ടായി കിടന്നിരുന്ന ഒരു പുൽമേട്ടിൽ കാലത്തിന്റെ പരിച്ച ക്രമണത്തിൽ അതല്ലാം ഓർമകളായി


" ശരീരഭാഷയു കേളീശൈലിയും ഒരു പോലെ സമന്വയിച്ച "കാപ്പ് " എന്ന അസറുദധീൻ ആയിരുന്നു ഞങ്ങളുടെ കളിയിലെ ഹീറോ !! ഒരു പാടു കഥാപാത്രങ്ങൾ! ഒരു പാടു അറിവിന്റെ അക്ഷയഖനികൾ !! എന്റെ മനസ്സിലും വിപ്ലവവത്തിന്റെ കമ്യൂണിസത്തിന്റെ നാമ്പുകൾ മുള പൊട്ടിയതും അവിടെ നിന്നാണ് ! ഇന്നത്തെ സമരസ കമ്യൂണിസമല്ല !! കനൽ പഥങ്ങളിലൂടെ  ത്യാഗങ്ങൾ താണ്ടിയ യഥാർത്ഥ കമ്യൂണിസം !!

“ശോഭരാജ്”, “കൊള്ള”, “സിൽക് നൗഷാദ്”, ഫാർമസിയുടെ തിരക്കുകളിൽ നിന്നും രാത്രി മരുന്നിന്റെ മണവുമായ അന്നത്തെ റോയൽ ബ്രാ ന്റായ വിൽസ് സിഗരറ്റ് തി നിശബദ നായി ഇരിക്കുന്ന ബഷീർ !!! കന്നപ്പള്ളി ജുമാ മസ്ജിദിലെ  വിവരണങ്ങൾ തന്ന് അത്തറിന്റെ മണവുമായ് വരുന്ന സമദ്!, അങ്ങിനെ എത്രയ ത്ര കഥാപാത്രങ്ങൾ !!


ജീവിത യാത്രയിൽ സൗഹൃദങ്ങൾ അനിവാര്യമായ പ്രയാണങ്ങൾ തുടർന്ന-
എന്നിരുന്നാലും കൗമാരത്തിന്റെ വിസ്മയത്തിൽ മറക്കാൻ പറ്റാത്ത താവളം  വളയം മൂച്ചി  !.


ജീവിതത്തിൽ കൗമാര ത്തിന്റെ തീഷ്ണതയിൽ ഒരു പ്രണയം ഇല്ലാത്തൻ ആരും ഉണ്ടാകില്ല !! അടിവാരത്ത് നിന്നം ഉണ്ണിന്തിരൻ അമ്പലം വഴി ത്തി ലക്കരയിലേക്ക് വരാത്ത റേഷൻ അരിയുണ്ട് എന്ന് കള്ളം പറഞ്ഞ് ഒരു ഓട്ടമാണ്!! മെയ്തുണ്ണിയുടെ റേഷൻ കടക്കു മുന്നിലുള്ള റോഡിലൂടെ അവൾ  വരും പുള്ളി പാവാടയും വർണശബളമായ കുപ്പായവും ധരിച്ച് സായന്തനങ്ങളിലെ ഇരുവശങ്ങളിലുള്ള പൊൻ കതിരുകളെ തലോടി വരുന്ന അസ്തമന കിരണ ങ്ങൾ അവളുടെ മുഖം പ്രശോഭിതമാക്കും !  തുറന്ന പറയാൻ രണ്ടു പേർക്കും ഭയം. പക്ഷെ അത് നോട്ടത്തിലും ഭാവത്തിലും സ്നേഹത്തിന്റെ അലൗകികമായ ഒരു ഭാഷ രൂപപ്പെടുകയായിരുന്നു!!

"
വാതായനങ്ങൾ തുറക്കുന്നു മെല്ലവേ
പരിമളം വീശുന്ന ദിവ്യമാം പ്രേമത്തിൻ
തേനിളം ചുണ്ടും മാനിളം കണ്ണും
ഹാ എന്തു ലാവണ്യ സുന്ദരീ നീ!
തേനിളം കാറ്റിൽ ഇളകും നിൻ കാർ കൂന്തൽ
ശോണി മയിൽ തീർത്ത നിൻ മുഖകാന്തിയും !
ഓർത്തോത്ത് ഞാനത്രയാമങ്ങൾ നീന്തും
ഓർക്കുക യല്ലാതെ വേറെന്ത് ചെയ്യും? !”
 അന്നത്തെ എന്റെ പ്രണയിനിക്ക് ഞാൻ എഴുതിയ വരികൾ,  ഇപ്പോഴും എന്റെ മനസ്സിൽ ഒരു നൊമ്പരമായി അവ ശേഷിക്കുന്നു.


 *******************************************
നിറമില്ലാത്ത ഈ മൗനത്തിനുമപ്പുറം

നമ്മൾ  പറയാൻ മറന്നതും

പറയാതെ അറിഞ്ഞതും

ഒരു വേനൽമഴയ്ക്കൊപ്പം

തിമിർത്തു പെയ്യുന്നുണ്ടെന്നിൽ

മഴതോർന്ന നാട്ടിടവഴികളും

മുക്കുറ്റിയും തുമ്പയും

കാവിലെ ഉത്സവവും

ആട്ടവിളക്കിന്റെ തെളിച്ചവും

നീ മറന്നുപോയിട്ടില്ലെങ്കിൽ

വെറുതെ  ഒരിക്കൽകൂടി

തിരിഞ്ഞ് നോക്കണം നമുക്ക്

നമ്മളിലേക്ക് മാത്രമായ്........അതെ, നമ്മളിലേക്ക് കൗമാരത്തിലെ പ്രണയങ്ങളിലേക്ക് ഒരു തുറന്നെഴുത്ത്. നിലാവിന്റെ നിശബദ നിശീഥിനിയിലെ ഓർമകൾ. പെട്രാ ഡോളറിന്റെ ഊഷ യിൽ നിന്നുമുള്ള ഒരു പരകായ പ്രവേശനം !!! നമ്മുടെ യാന്ത്രിക മുഖക്കൾക്ക് ഒരു അവധി!!!

ശരത്കാലവും വസന്തവും വേനലും വർഷവും ഹേമന്ദവും  മാറി മറിഞ്ഞാലും , ഒരു സമസ്യക്കും പിടികൊടുക്കാതെ നിർവികാരികത മാത്രം തളം കെട്ടിയ മുഖമുള്ള പ്രവാസി.   അവരിൽ ഒരുവൻ ഞാനും !  കാലാന്തരങ്ങളായി ഓർമ്മയുടെ അക്ഷയപാത്രത്തിൽ സൂക്ഷിച്ച നിറം മങ്ങാത്ത ചില ചിത്രങ്ങൾ കോറിയിടാനുള്ളൊരു  വൃഥാ ശ്രമം മാത്രം ! ശുഭരാത്രി

---------------------------
By:

സലീം അൻവർ

കൗമാര കാലത്തും യൗവ്വനാരംഭത്തിലും കുന്നപ്പള്ളി അടിവാരത്തു താമസിച്ചിരുന്നു . ഉമ്മ കാലത്തിളക്കര ചോലയിൽ  കുടുംബാംഗം . അബു ദാബിയിൽ  ജോലി ചെയ്യുന്നു.  ഇപ്പോൾ ജൂബിലി റോഡിനു സമീപം താമസിക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ