2015, ഡിസംബർ 26, ശനിയാഴ്‌ച

4. ക്രിസ്ത്മസ് സ്റ്റാർ - ഷമ്മി!

ഷമ്മി 7-ആം ക്ലാസ്സിൽ പഠിക്കുന്ന സമയം,
അന്നൊക്കെ എന്തെങ്കിലും ഒക്കെ ക്ലാസ്സിൽ വാങ്ങിക്കുകയാണ് എങ്കിൽ (ഡസ്റ്റെർ,കളർ ചോക്ക്,വെള്ളം തണുപ്പിച്ചു വെക്കാൻ കൂജാ,നല്ല ചൂരൽ...etc.) എല്ലാവരും 5-പൈസ മുതൽ 50-പൈസ വരെ പിരിവ് എടുത്താണ് വാങ്ങിക്കാറു്.
അങ്ങിനെ ഇരിക്കെയാണ് നമ്മുടെ സ്വന്തം ക്രിസ്ത്മസ് വരുന്നത്.ചേച്ചി GHS- സ്കൂളിൽ നിന്നും വന്നപ്പോൾ ഒരു ക്രിസ്ത്മസ് സ്റ്റാർ വാങ്ങി വീട്ടിൽ തൂകിയിട്ടു.ഇതു കണ്ടപ്പോളാണ് ഷമ്മിക്കു ഒരു ആശയം ഉദിച്ചത്.എന്തുകൊണ്ട് ക്ലാസ്സിൽ ഒന്ന് തൂക്കിക്കൂട.നല്ല ഭംഗി ഉണ്ടായിരിക്കുകയും എല്ലാവരുടെയും മുൻപി ഒന്ന് ആളാവുകയും ചെയ്യാം.
പണ്ടേ എല്ലാകാര്യത്തിലും ഓടി നടന്നു ക്ലാസ്സിൽ ഷൈൻ ചെയ്യുന്ന ഗഫൂറിനോട് വല്ലാത്ത ഒരു അസൂയതന്നെ യായിരുന്നു.ഇന്നെങ്കിലും എല്ലാവരുടെ മുന്നിലും ഒന്ന് ഷൈൻ ചെയിതിട്ടേ ബാക്കി കാര്യമുള്ളൂ.

സാധാരണ,!!!; നാളെ ഈ ലോകം അവസാനിക്കണേ!,മാഷ്/ ടീച്ചർ മരിച്ചു പോണേ!,നല്ല കാറ്റും മഴയും വരണേ!,നാളെ മാഷ് വരരുതേ, കണ്ണന്റെ മുന്നിൽ ഇത്രേഏതം ഇടാം,ഭണ്ടാരത്തിൽ 10 =പൈസ ഇടാം എന്നൊക്കെ, പ്രാർത്ഥിക്കുന്ന ആൾ അന്ന് ആദ്യമായി ഇങ്ങിനെ പ്രാർത്ഥിച്ചു.,
"പെട്ടന്നു നേരം ഒന്ന് വേഗം വെളുപ്പിക്കണേ ദൈവമേ" എന്ന്;
ഏതായാലും ദൈവം പ്രാര്ത്ഥന കേട്ടു,നേരം വെളുത്തു,
അമ്മ ഉണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു എന്ന് വരുത്തി വല സഞ്ചിയിൽ പുസ്തകവും നിറച്ച് പാടവരമ്പിലൂടെ ഒരൊറ്റ ഓട്ടം.ഇടക്ക് തന്റെ കൂടുകരെ വഴിയിൽ കണ്ടെങ്കിലും 'എല്ലാവരോടും പിന്നെ പറയാം' എന്നും പറഞ്ഞ്; ആ ഓട്ടം നിന്നത് തന്നെ, സ്കൂളിൽ എത്തിയതിനു ശേഷമാണ്.
താൻ നേരത്തെ വന്നതാണ്‌ എന്നൊന്നും മനസ്സിലക്കനുള്ളള്ള ബുദ്ധി ആ "കുഞ്ഞു"((കളങ്കം തീരെ ഇല്ലാത്ത)) മനസ്സിൽ ഇല്ലാത്തത് കൊണ്ട് പാവം വാസു നായര് കുറേ പ്രാക്ക് കേട്ടു.
അങ്ങിനെ സമയം 10.20 -ആദ്യ മണി മുഴങ്ങി,പിന്നാലെ സെക്കണ്ട് ബെല്ലും.
പ്രാർത്ഥന!!.ആര് കേൾക്കുന്നു,
മനസ്സ് മുഴുമൻ ഗഫൂറിനിട്ടു കൊട്ടാനുള്ള വെമ്പലും,പെണ്‍കുട്ടികളുടെയും കൂടുകരുടെയും മുന്പിൽ ആൾ ആവാനുള്ള അവസരവും നിറഞ്ഞു നില്ക്കുകയല്ലേ!?അപ്പോൾ എന്തോന്ന് പ്രാർത്ഥന!,
എല്ലാവരും ഇരുന്നപ്പോൾ ഒരു യന്ത്രം കണക്കെ ഷമ്മിയും ബഞ്ചിൽ ഇരുന്നു.
ഏതായാലും ക്ലാസ്സ്‌ ടീച്ചർആയ നാരായണൻ മാഷ് വരാൻ 10-മിനിട്ടെങ്ങിലും എടുക്കും.മാഷ് എന്നും അങ്ങിനെയാണ്.

ഇപ്പോൾ തന്നെ പറഞ്ഞു കളയാം!.തന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് മേശയുടെ അടുത്ത് പോയി എല്ലാവരും ഒന്ന് ഇങ്ങട് ശ്രദ്ധിച്ചേ,
എല്ലാവരും നിശബദ്ധരായി,
ഈ സമയം ഷമ്മി,ഗഫൂറിനെ ഒന്ന് നോക്കി,ഒരു വലിയ യുദ്ധം വിജയിച്ചവനെ പോലെ അവനിട്ടൊരു ചിരിയും പാസാക്കി.
എന്നിട്ട്, എല്ലാവരും കേൾക്കെ,
ഞാൻ ഒരുകാര്യം പറഞ്ഞാൽ കേൾക്കുമോ?.
"നീ പറയടാ" എന്ന് എല്ലാവരും ഒന്നിച്ച്.
ശരി,
അപ്പോളും, കണ്ണ് ഗഫൂറിൽ ഒന്നുകൂടി എറിഞ്ഞു.അവനാണെങ്കിൽ അണ്ടിപോയ അണ്ണാനെ പോലെ അവനെ നോക്കി അന്തം വിട്ടു ഇരിക്കുകയാണ്
ഇതിലും സന്തോഷം ഉള്ള വേറെ എന്ത് കിട്ടാൻ.ഹി ഹി ഹി .ഉള്ളിൽ ചിരിച്ചു.
എന്നിട്ട് കാര്യം അവതരിപ്പിച്ചു.എല്ലാവരോടുംമായി എനിക്ക് പറയാനുള്ളത് ഇതാണ്.ക്രിസ്തുമസ് വരികയല്ലേ?.അതുകൊണ്ട് നമുക്ക് ഒരു സ്റ്റാർ വാങ്ങി നമ്മുടെ ക്ലാസ്സിൽ തൂക്കിയാലോ?
എന്താ നിങ്ങളുടെ അഭിപ്രായം!!?
ഉത്തരം പെട്ടന്ന് വന്നു,അതും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്നു മാത്രം "എടാ ഷമ്മി നീ ക്ലാസ്സിൽ ഉള്ളപ്പോൾ വേറെ ഒരു സ്റ്റാറിന്റെ അവശ്യം ഉണ്ടോ" ? നീ അല്ലെടാ ഞങ്ങളുടെ ഈ ക്ലാസ്സിലെ സ്റ്റാറു്.
നാണത്തിൽ പൊതിഞ്ഞ ഒരു ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി.
പിന്നെ,
വിജയശ്രീലളിതനായ രാജാകുമാരനെ പോലെ ഗഫൂറിനെ ഒന്ന് നോക്കി.അവൻ തന്നെ കടിച്ചു കീറാൻ വരുവാണോ എന്ന് സംശയിച്ചു!; ഇനി രണ്ടു കിട്ടിയാലും വേണ്ടില്ല എന്ന് കരുതി തല ഉയർത്തി പിടിച്ചു തന്നെ അവിടെ അങ്ങനെ നിന്നു.
അപ്പോളാണ് നാരായണൻ മാഷുടെ വരവ്,
'എന്താടാ നീ സ്വപ്നം കാണുകയാണോ?നെനക്ക് ക്ലാസ്സ്‌ ഇല്ലേ!? വേഗം എണീക്ക്,ചേച്ചി ഒക്കെ പോയി,അവൾ നിന്നെ വിളിച്ചിട്ടുണ്ടാവും എന്നാ ഞാൻ കരുതിയത്‌'.
ഇതൊക്കെ കേട്ടിട്ടും പന്തം കണ്ട പെരിച്ചാഴിയെ പോലെ നില്ക്കുന്ന ഷമ്മി,നാരായണൻ മാഷു് കയ്യിലുള്ള ചൂരൽ ഉയർന്നു താഴുന്നത് മാത്രമാണ് കണ്ടത് ചന്തിക്കിട്ട് ചെറുതായി രണ്ടണ്ണം കിട്ടി,
അയ്യോ,മാഷേ;ഞാൻ, എന്നും പറഞ്ഞ് കണ്ണ് തുറന്നപ്പോൾ;
ഏ!? മാഷോ!?നീ എന്താടാ, സ്വപ്നം കാണുകയാണോ!!!!???
"അമ്മ"!!!!?
ങ്ങേഹും; ഒന്നുല്ലാ, ഒന്നുല്ലാ,ചമ്മിയ ചിരിയോടെ 'ഞാനിതാ വരുന്നു',
അമ്മ പോയി,

താടിക്ക് കയ്യും കുത്തി ആത്മഗതം; ഹോ;എന്തെല്ലാം ആശയായിരുന്നു,എല്ലാം നിരശയാക്കിയില്ലേ!
ദൈവമേ ഇന്ന് സ്കൂൾ ഉണ്ടാവരുതേ പിന്നെയും പഴയ പല്ലവി (പ്രാര്ത്ഥന)തുടങ്ങി""..........................""""..


-----------------------------------
By Abdul Naseer Palliyalthodi
Kalathilakkara
Works in Jeddah, Saudi Arabia..

3 അഭിപ്രായങ്ങൾ:

  1. പരു വൈദ്യരെ കുട്ട്യത്തം പാപ്പാ എനിക്ക് ശക്തി തരൂ .. നസീറിനൊരു മറു പാര പണിയാൻ എനിക്ക് ശക്തി തരൂ... പറഞ്ഞത് സത്യമാണെങ്കിലും .. ഇങ്ങിനെയൊക്കെ പറയാമോ .. ഇനിയും നമ്മള് കാണണ്ടേ

    മറുപടിഇല്ലാതാക്കൂ