2015, ഡിസംബർ 28, തിങ്കളാഴ്‌ച

5.നഷ്ട്ടങ്ങളുടെ നൊമ്പരങ്ങൾ!

എനിക്ക് നഷ്ട്ടപെട്ടത്‌ കുറച്ചു കുപ്പിവളപോട്ടുകളും,മഞ്ചാടികുരുക്കളും മാത്രം ....
 
ഒരിക്കലും നഷ്ട്ടപെടാതിരിക്കുവാന്‍ മനസ്സിന്റെ ഉള്ളറകളില്‍ സ്പടിക പാത്രങ്ങളില്‍  
സൂക്ഷിച്ചു വെച്ചതായിരുന്നു ...ഇടെക്കെല്ലാം ആരും കാണാതെ എടുത്തു താലോലിക്കാറും 
ഉണ്ടായിരുന്നു .അതിന്‍റെ വര്‍ണ്ണകൂട്ടുകള്‍ എന്നെ വല്ലാതെ ഉന്മാദം കൊള്ളിച്ചിരുന്നു ...
 ആരാണ് അതെല്ലാം എന്നില്‍ നിന്ന് തട്ടി പറിച്ചു പൊട്ടിച്ചു കളഞ്ഞത് ? അതെല്ലാം തറയില്‍  ചിതറി വീണു കിടക്കുന്നത് കണ്ടു ...വീണ്ടും വാരി എടുത്തപ്പോള്‍ കൈ മുറിഞ്ഞു  രക്തം ചിന്തുന്നുണ്ടായിരുന്നു.....പക്ഷെ അതിലധികം മുറിവേറ്റത് മനസ്സിനായിരുന്നു ...  ആ മുറിവില്‍ നിന്നും ഇന്നും രക്തം ചിന്തുന്നു ....!



ബാല്യകാലത്തെ കൌതുകങ്ങള്ആയിരുന്നു അതെല്ലാം ..
.പള്ളിയിലെ നേര്ച്ചക്കാലമായാല്പിന്നെ എന്ത് ഉത്സ്സാഹമാണ് . എനിക്കിഷ്ട്ടം എല്ലാ നിറത്തിലും ,തരത്തിലും ഉള്ള ബലൂണുകള്വാങ്ങികൂട്ടാന്ആയിരുന്നു ...[മത്തന്ബലൂണ്‍ ,കുരങ്ങന്ബലൂണ്‍,,ചെരങ്ങ ബലൂണ്‍,..] എല്ലാം വാങ്ങും ..ഇക്കാക്കയും,ഇതാത്തയും എല്ലാം വേറെ കളികൊപ്പുകള്ആണ്  വാങ്ങിയിടുണ്ടാകുക ..നേരം വെളുകുമ്പോള്എന്റെ ബലൂണുകള്എല്ലാം കാറ്റ് പോയി ചുങ്ങി കട്ടിലിനടിയില്കിടക്കുന്നതാണ് കാണുക ...അവരൊക്കെ കളിപാട്ടങ്ങള്കൊണ്ട് കളിക്'കുമ്പോള്ഞാന്അണ്ടി പോയ അണ്ണാന്നെ പോലെ വെറുതെ നോക്കിയിരിക്കും ....അപ്പോഴാണ്ഇത്താത്ത പറയ ''നമ്മള്ക്ക്  നേര്ച്ച പറമ്പില്പോകാം ...പലേ നെറത്തിലും ഉള്ള വളപോട്ടുകള്ഉണ്ടാവും ''



അങ്ങെനെ ആണ് വളപോട്ടുകള്എന്റെ ദൗര്ബല്യം ആയത് ...പല വര്ണ്ണത്തിലുള്ള  വളപോട്ടുകള്‍ ! അതെന്നെ വല്ലാതെ ആകര്ഷിച്ചു....അതെല്ലാം സൂക്ഷിച്ചു സ്പടിക ഭരണിയില്‍ ...ബലൂണുകളും, ,,വളപോട്ടുകളും ചേര്ന്ന വര്ണ്ണകൂട്ടിലേക്ക് മഞ്ചാടി കുരുവിന്റെ രക്തവര്ണ്ണവും കൂടി  ആയപ്പോള്ബാല്യത്തിന് നിറം കൂടി. 

മഴവില്ലും,മയില്പീലികളും...കൌമാരത്തിലേ ക്കുള്ള വഴികാട്ടികള്ആയിരുന്നു ..മയില്പീലി പ്രസവിക്കില്ല എന്നറിയാം എങ്ങിലും ..അത് എന്നെങ്കിലും സംഭവിച്ചാലോ എന്ന് 
നോക്കിയിരുന്ന  കൌമാര കൌതുകം .മഴയ്ക്ക് സൌന്ദര്യം ഉണ്ട് എന്നും..മഴകൊണ്ടാല്എനിക്ക് പനി വരില്ലാ എന്നും മനസ്സിലാക്കിപ്പിക്കാന്  മൃദുല തളിരിത പ്രണയ കൌമാരം തന്നെ വേണ്ടി വന്നു .


 
മനസ്സിന്റെ ആര്ദ്രതക്ക് ഒപ്പം വേദനയും കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ട്
പോകേണ്ട് എന്ന് പഠിപ്പിച്ചതും കൌമാരം തന്നെ .ബാല്യത്തില്കൂട്ടി വെച്ച നിറങ്ങള്ക്ക് എല്ലാം 
വീണ്ടും കൂട്ടായ്പല നിറങ്ങള്കൂടി വന്നെങ്കിലും ...വളപോട്ടുകള്ഒരിക്കലും കൂട്ടിച്ചേര്ത്താല്വീണ്ടും വളയാകില്ലെന്നും,പൊട്ടിയ ബലൂണുകള്ഒരിക്കലും പൂര്ണ്ണമായും തിരിച്ചു കിട്ടില്ലെന്നും മനസ്സിലാകാന്‍  യൌവനത്തിന്റെ യാദനകള്വേണ്ടി വന്നു .മഞ്ചാടി  കുരുവിന്റെ രക്ത വര്ണ്ണം പോലെ ..മുറിവേറ്റ മനസ്സിന്റെ പ്രതീകമായ്‌ .ചിതലരിക്കാത്ത  ഓര്മ്മകളുമായ് ....എന്റെ നഷ്ട്ടങ്ങളെ പ്രണയിച്ചും....വേദനിച്ചും ഞാന്‍ …
--------------------------------------
By ഹസീന മുഹമ്മദാലി , കുന്നപ്പള്ളി വളയന്‍ മൂച്ചി, കെ സി ഇബ്രാഹിമിന്റെ മകള്‍, വീട്ടമ്മ..

2015, ഡിസംബർ 26, ശനിയാഴ്‌ച

4. ക്രിസ്ത്മസ് സ്റ്റാർ - ഷമ്മി!

ഷമ്മി 7-ആം ക്ലാസ്സിൽ പഠിക്കുന്ന സമയം,
അന്നൊക്കെ എന്തെങ്കിലും ഒക്കെ ക്ലാസ്സിൽ വാങ്ങിക്കുകയാണ് എങ്കിൽ (ഡസ്റ്റെർ,കളർ ചോക്ക്,വെള്ളം തണുപ്പിച്ചു വെക്കാൻ കൂജാ,നല്ല ചൂരൽ...etc.) എല്ലാവരും 5-പൈസ മുതൽ 50-പൈസ വരെ പിരിവ് എടുത്താണ് വാങ്ങിക്കാറു്.
അങ്ങിനെ ഇരിക്കെയാണ് നമ്മുടെ സ്വന്തം ക്രിസ്ത്മസ് വരുന്നത്.ചേച്ചി GHS- സ്കൂളിൽ നിന്നും വന്നപ്പോൾ ഒരു ക്രിസ്ത്മസ് സ്റ്റാർ വാങ്ങി വീട്ടിൽ തൂകിയിട്ടു.ഇതു കണ്ടപ്പോളാണ് ഷമ്മിക്കു ഒരു ആശയം ഉദിച്ചത്.എന്തുകൊണ്ട് ക്ലാസ്സിൽ ഒന്ന് തൂക്കിക്കൂട.നല്ല ഭംഗി ഉണ്ടായിരിക്കുകയും എല്ലാവരുടെയും മുൻപി ഒന്ന് ആളാവുകയും ചെയ്യാം.
പണ്ടേ എല്ലാകാര്യത്തിലും ഓടി നടന്നു ക്ലാസ്സിൽ ഷൈൻ ചെയ്യുന്ന ഗഫൂറിനോട് വല്ലാത്ത ഒരു അസൂയതന്നെ യായിരുന്നു.ഇന്നെങ്കിലും എല്ലാവരുടെ മുന്നിലും ഒന്ന് ഷൈൻ ചെയിതിട്ടേ ബാക്കി കാര്യമുള്ളൂ.

സാധാരണ,!!!; നാളെ ഈ ലോകം അവസാനിക്കണേ!,മാഷ്/ ടീച്ചർ മരിച്ചു പോണേ!,നല്ല കാറ്റും മഴയും വരണേ!,നാളെ മാഷ് വരരുതേ, കണ്ണന്റെ മുന്നിൽ ഇത്രേഏതം ഇടാം,ഭണ്ടാരത്തിൽ 10 =പൈസ ഇടാം എന്നൊക്കെ, പ്രാർത്ഥിക്കുന്ന ആൾ അന്ന് ആദ്യമായി ഇങ്ങിനെ പ്രാർത്ഥിച്ചു.,
"പെട്ടന്നു നേരം ഒന്ന് വേഗം വെളുപ്പിക്കണേ ദൈവമേ" എന്ന്;
ഏതായാലും ദൈവം പ്രാര്ത്ഥന കേട്ടു,നേരം വെളുത്തു,
അമ്മ ഉണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു എന്ന് വരുത്തി വല സഞ്ചിയിൽ പുസ്തകവും നിറച്ച് പാടവരമ്പിലൂടെ ഒരൊറ്റ ഓട്ടം.ഇടക്ക് തന്റെ കൂടുകരെ വഴിയിൽ കണ്ടെങ്കിലും 'എല്ലാവരോടും പിന്നെ പറയാം' എന്നും പറഞ്ഞ്; ആ ഓട്ടം നിന്നത് തന്നെ, സ്കൂളിൽ എത്തിയതിനു ശേഷമാണ്.
താൻ നേരത്തെ വന്നതാണ്‌ എന്നൊന്നും മനസ്സിലക്കനുള്ളള്ള ബുദ്ധി ആ "കുഞ്ഞു"((കളങ്കം തീരെ ഇല്ലാത്ത)) മനസ്സിൽ ഇല്ലാത്തത് കൊണ്ട് പാവം വാസു നായര് കുറേ പ്രാക്ക് കേട്ടു.
അങ്ങിനെ സമയം 10.20 -ആദ്യ മണി മുഴങ്ങി,പിന്നാലെ സെക്കണ്ട് ബെല്ലും.
പ്രാർത്ഥന!!.ആര് കേൾക്കുന്നു,
മനസ്സ് മുഴുമൻ ഗഫൂറിനിട്ടു കൊട്ടാനുള്ള വെമ്പലും,പെണ്‍കുട്ടികളുടെയും കൂടുകരുടെയും മുന്പിൽ ആൾ ആവാനുള്ള അവസരവും നിറഞ്ഞു നില്ക്കുകയല്ലേ!?അപ്പോൾ എന്തോന്ന് പ്രാർത്ഥന!,
എല്ലാവരും ഇരുന്നപ്പോൾ ഒരു യന്ത്രം കണക്കെ ഷമ്മിയും ബഞ്ചിൽ ഇരുന്നു.
ഏതായാലും ക്ലാസ്സ്‌ ടീച്ചർആയ നാരായണൻ മാഷ് വരാൻ 10-മിനിട്ടെങ്ങിലും എടുക്കും.മാഷ് എന്നും അങ്ങിനെയാണ്.

ഇപ്പോൾ തന്നെ പറഞ്ഞു കളയാം!.തന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് മേശയുടെ അടുത്ത് പോയി എല്ലാവരും ഒന്ന് ഇങ്ങട് ശ്രദ്ധിച്ചേ,
എല്ലാവരും നിശബദ്ധരായി,
ഈ സമയം ഷമ്മി,ഗഫൂറിനെ ഒന്ന് നോക്കി,ഒരു വലിയ യുദ്ധം വിജയിച്ചവനെ പോലെ അവനിട്ടൊരു ചിരിയും പാസാക്കി.
എന്നിട്ട്, എല്ലാവരും കേൾക്കെ,
ഞാൻ ഒരുകാര്യം പറഞ്ഞാൽ കേൾക്കുമോ?.
"നീ പറയടാ" എന്ന് എല്ലാവരും ഒന്നിച്ച്.
ശരി,
അപ്പോളും, കണ്ണ് ഗഫൂറിൽ ഒന്നുകൂടി എറിഞ്ഞു.അവനാണെങ്കിൽ അണ്ടിപോയ അണ്ണാനെ പോലെ അവനെ നോക്കി അന്തം വിട്ടു ഇരിക്കുകയാണ്
ഇതിലും സന്തോഷം ഉള്ള വേറെ എന്ത് കിട്ടാൻ.ഹി ഹി ഹി .ഉള്ളിൽ ചിരിച്ചു.
എന്നിട്ട് കാര്യം അവതരിപ്പിച്ചു.എല്ലാവരോടുംമായി എനിക്ക് പറയാനുള്ളത് ഇതാണ്.ക്രിസ്തുമസ് വരികയല്ലേ?.അതുകൊണ്ട് നമുക്ക് ഒരു സ്റ്റാർ വാങ്ങി നമ്മുടെ ക്ലാസ്സിൽ തൂക്കിയാലോ?
എന്താ നിങ്ങളുടെ അഭിപ്രായം!!?
ഉത്തരം പെട്ടന്ന് വന്നു,അതും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്നു മാത്രം "എടാ ഷമ്മി നീ ക്ലാസ്സിൽ ഉള്ളപ്പോൾ വേറെ ഒരു സ്റ്റാറിന്റെ അവശ്യം ഉണ്ടോ" ? നീ അല്ലെടാ ഞങ്ങളുടെ ഈ ക്ലാസ്സിലെ സ്റ്റാറു്.
നാണത്തിൽ പൊതിഞ്ഞ ഒരു ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി.
പിന്നെ,
വിജയശ്രീലളിതനായ രാജാകുമാരനെ പോലെ ഗഫൂറിനെ ഒന്ന് നോക്കി.അവൻ തന്നെ കടിച്ചു കീറാൻ വരുവാണോ എന്ന് സംശയിച്ചു!; ഇനി രണ്ടു കിട്ടിയാലും വേണ്ടില്ല എന്ന് കരുതി തല ഉയർത്തി പിടിച്ചു തന്നെ അവിടെ അങ്ങനെ നിന്നു.
അപ്പോളാണ് നാരായണൻ മാഷുടെ വരവ്,
'എന്താടാ നീ സ്വപ്നം കാണുകയാണോ?നെനക്ക് ക്ലാസ്സ്‌ ഇല്ലേ!? വേഗം എണീക്ക്,ചേച്ചി ഒക്കെ പോയി,അവൾ നിന്നെ വിളിച്ചിട്ടുണ്ടാവും എന്നാ ഞാൻ കരുതിയത്‌'.
ഇതൊക്കെ കേട്ടിട്ടും പന്തം കണ്ട പെരിച്ചാഴിയെ പോലെ നില്ക്കുന്ന ഷമ്മി,നാരായണൻ മാഷു് കയ്യിലുള്ള ചൂരൽ ഉയർന്നു താഴുന്നത് മാത്രമാണ് കണ്ടത് ചന്തിക്കിട്ട് ചെറുതായി രണ്ടണ്ണം കിട്ടി,
അയ്യോ,മാഷേ;ഞാൻ, എന്നും പറഞ്ഞ് കണ്ണ് തുറന്നപ്പോൾ;
ഏ!? മാഷോ!?നീ എന്താടാ, സ്വപ്നം കാണുകയാണോ!!!!???
"അമ്മ"!!!!?
ങ്ങേഹും; ഒന്നുല്ലാ, ഒന്നുല്ലാ,ചമ്മിയ ചിരിയോടെ 'ഞാനിതാ വരുന്നു',
അമ്മ പോയി,

താടിക്ക് കയ്യും കുത്തി ആത്മഗതം; ഹോ;എന്തെല്ലാം ആശയായിരുന്നു,എല്ലാം നിരശയാക്കിയില്ലേ!
ദൈവമേ ഇന്ന് സ്കൂൾ ഉണ്ടാവരുതേ പിന്നെയും പഴയ പല്ലവി (പ്രാര്ത്ഥന)തുടങ്ങി""..........................""""..


-----------------------------------
By Abdul Naseer Palliyalthodi
Kalathilakkara
Works in Jeddah, Saudi Arabia..

2015, ഡിസംബർ 19, ശനിയാഴ്‌ച

3. കാലത്തിനിക്കരെ, കളത്തില ക്കരെ !

ജീവിതത്തിന്റെ നിയതമല്ലാത്ത കുത്തൊഴുക്കിൽ,  വീണ്ടും കുറുകെ  നീന്തിയടുക്കാൻ കൊതിക്കുന്ന ചില  തീരങ്ങളുണ്ട് !
പരിഭാഷപ്പെടുത്തുവാൻ പരുവപ്പെടാത്ത  ചില സങ്കടങ്ങൾക്കും , മൊഴി മാറ്റത്തിൽ മിഴിവേകാത്ത ചില സന്തോഷങ്ങൾകും ഇടയിൽ , കോരിക്കുടിക്കുവാൻ സ്വപ്നങ്ങൾ പോലും ഇല്ലാത്ത കാലത്തെതെളിനീരാവുന്ന തലോടൽ പോലെ!!
പകര്ത്തി എഴുതുമ്പോൾ പരിഭവപ്പെടുന്ന , വെറുതെ പറഞ്ഞു തീർക്കാൻ .... എഴുതിപ്പോവാൻ ...പറ്റാത്ത ഗ്രഹാതുരതയുടെ നെല്ലിക്കാരുചികൾ നല്കുന്നവ..!

************

മദ്രസ വിട്ടുവന്ന് കഞ്ഞിവെള്ളവും കുടിച്ച് , ഗോവിന്ദൻ നമ്പ്യാർ റോഡിൽ കാത്തു നില്ക്കയാണ് , കാലം! 'അബി ' വരുന്നതും, 'ഹംസാടി ' വരുന്നതും, 'പേരക്കട ഉമർ ' വരുന്നതും കാത്ത്!

ചെമ്മണ്‍ പാതയിൽ വെട്ടുകല്ല് ലോടുകളുമായി പായുന്ന 'VMR ' ലോറികൾ  തീർത്ത മിനുസ ചാലുകൾ! 'മൊയ്തീൻ കാക്ക ' വഴിയിലിപ്പൊഴും വലനെയ്യുകയാണോ ?  കുഞ്ചിയമ്മ തുണി ക്കെട്ടുകളുമായി അലക്കാൻ പോവുന്നുണ്ടാവും!...


സ്രാജുവും  ബാബുവും  വഴിയിൽ  ഇല 'അടയാളമിട്ട് ' പോയിക്കാണുമോ ? ...
പാത്തു താത്താടെ വീട്ടിൽ  'national panasonic ' അത്ഭുതം കേൾക്കാൻ  ആളുകൾ  കൂടിയിടുണ്ടാവുമോ ?... തോട്ടിൻ കരയിൽ  ആണി അടിച്ച  കൊച്ചു മനുഷ്യ രൂപങ്ങൾ  ഇപ്പോഴും?...മൂന്നും കൂടിയ വഴിയിലെ അത്താണിയിൽ ഇപ്പോഴും നെല്ലിൻ ചാക്കുകൾ വിശ്രമിക്കുന്നുണ്ടാവും!
മദ്രസ വിട്ടുവന്ന് കഞ്ഞിവെള്ളവും കുടിച്ച് , ഗോവിന്ദൻ നമ്പ്യാർ റോഡിൽ കാത്തു നില്ക്കയാണ് , ബാല്യം ...  മഴക്ക റുപ്പിൽ  നനയാതെ , വെയിൽ മഞ്ഞയിൽ വാടാതെ ....കാതുനില്പാണിപ്പൊഴും>>
*****
ഓർമ്മകളുടെ മഴവെള്ള പ്പാചിലുകൾക്കിടയിൽ...ഗ്രഹാതുരതയുടെ കുളിർമഞ്ഞു പ്രഭാതങ്ങൾക്കിടയിൽ ..ഗതകാലത്തിന്റെ ചിതൽതിന്ന താളുകൾക്കിടയിൽ..എവിടെയാണ് ഞാൻ എന്നെ മറന്നുവെച്ചത് ..?



എവിടെയാണ് ഞാൻ എന്നെ തിരയേണ്ടത് ?...നാരായണൻ മാഷുടെ കൂട്ടുപലിശ കണക്ക്കൾക്കിടയിൽ ..?മണിമാഷുടെ ടെസ്ടൂബുകൾക്കരികിൽ ..ആനിടീച്ചരുടെ   മലയാള  പദ്യതിനീണത്തിലൊ ..?ഉണ്ണി മാഷുടെ ഇംഗ്ലീഷ് ക്ളാസ്സിൽ ...
ഇല്ലായ്മകളിൽ ഉമിനീരായി ഇറങ്ങിയ കുഞ്ഞാക്കാടെ പീട്യെലെ പരിപ്പുവട മണം ..അബോക്കര്ക്കാന്റെ പീട്യേലെ പൂളയുടെ രുചി!
"എന്റെ മകൻ കൃഷ്ണനുണ്ണി ...കൃഷനാടത്തിന് പൊവേണം ..." രാധരുഗ്മിണി " ടീച്ചർമാർ  കലോത്സവത്തിന് തരുവാതിര പരിശീലിപ്പിക്ക യാണിപ്പോഴും ..!
ഭാർഗവി ടീച്ചറും കുഞ്ഞിലക്ഷ്മി  ടീച്ചറും അന്നേ ഭാഗ്യവതികൾകുറച്ചു നടന്നാൽ വീട് !

എവിടെയാണാവോ ഇപ്പോൾ ?.. നാരായണൻ മാഷ്ടെ ഹീറോ സൈക്കിൾ ? ഇസാക്ക് മാഷെ മൂന്ന് തട്ടുള്ള ചോറു പാത്രം ? വീരാൻ മൊല്ലാക്കാടെ വളഞ്ഞകാലുള്ള കുട?

ഇപ്പോഴും കയറിവരും..ചിലരുടെ സംഭാഷണങ്ങളിൽ കുഞ്ചു മാഷ്ടെ ' '!-   'യൂസ് ലെസ്സ്!' .സഹാറ യാത്രകളിൽ , മെഡി റ്റരെനിയൻ ദ്വീപ്‌ വാസങ്ങൾക്കിടയിൽ സുബൈദ ടീച്ചർ!.രാഷ്ട്രഭാഷ സംസാരഭാഷ ആവേണ്ടാപ്പ്പോൾ കുട്ടൻ മാഷും!ഭക്ഷണത്തിനും വായ്ക്കുമിടയിൽ "കത്തി മുള്ളാവുമ്പോൾ " ഫോര്ക്ക് & നൈഫ്മായി ഉണ്ണി മാഷും ... 

സൈതലവി പുസ്തകം പൊതിയാനുള്ള "സോവിയറ്റ് യുനിയൻ " ഇന്നെങ്കിലും തന്നാൽ മതിയായിരുന്നു ..വെള്ളാരം കണ്ണുള്ള രജനി ഇന്നും നെല്ലിക്ക കൊണ്ടുവരുമോനെറ്റിയിൽ ആശ്ചര്യ ചിഹ്നവുമായ് സതി ചെമ്പകപ്പൂക്കൾ..? യോഹന്നാന്റെ പെങ്ങൾ ഏലിയാമ്മ... കുരിയച്ചന്റെ പെങ്ങൾ കുഞ്ഞന്നാമ്മ അന്നേ മുടി 'ബോബ് ' ചെയ്തിരുന്നുസ്രാജുവിന്റെ കൈയക്ഷരങ്ങൾ ഹീറോ പെനിന്റെ സ്വര്ണ ടോപ്‌ പോലെ തിളങ്ങിയിരിന്നു !  സൈതിന്റെ ഉപ്പ ദുബായിക്കാരൻ .. അവൻ കൊച്ചു  കൊച്ചു കാറുമായ്‌ ക്ലാസ്സിൽ വരും.. അസൂയ?.. ക്ലാസ്സിൽ മാഷില്ലാത്ത സമയത്തെ സംസാരിക്കുന്നവരുടെ പേരെഴുത്ത് ..നസീമയും ഉമമാച്ചുവും ഫാത്തിമയും,,എന്റെ പേരുണ്ടോ എന്ന് എത്തി നോക്കുന്നുബാബു നിഷ്കളങ്കമായി ഇപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്നു !  സത്യന്റെ  മാറിലെ തടിപ്പ് ഇപ്പൊ മാറിക്കാണ്മോ ? നാരായണൻ കുട്ടിയുടെ ഉയരം ! ഹരിദാസന്റെ ചിരി..  എയെം യൂപി യിൽ നിന്നും ഇപ്പോഴും പിന്തുടരുന്നു ..


ചെമ്മണ്‍ പാത  ടാറിട്ടു കറുത്തിരിക്കുന്നു.. ഓലമേഞ്ഞ ഒറ്റ വീടും റോഡിനിരു വശവും ഇപ്പോഴില്ല..
 വേലികയൽ , മാവ് , ചാണകം മെഴുകിയ മുറ്റംഓലമേഞ്ഞ .. മണ്ണിനാൽ ചായം പൂശിയ ചുമരുകളും , കരിതേച്ച നിലങ്ങലുള്ള എന്റെ  വീടും .. നിശ്വാസങ്ങളും..!
മദ്രസ വിട്ടുവന്ന് കഞ്ഞിവെള്ളവും കുടിച്ച് , ഗോവിന്ദൻ നമ്പ്യാർ റോഡിൽ കാത്തു നില്ക്കയാണ് , കാലം ....
 മഴക്ക റുപ്പിൽ  നനയാതെ , വെയിൽ മഞ്ഞയിൽ വാടാതെ  കാതുനില്പാണിപ്പൊഴും
സത്യൻ , ബാബു , ഹംസാടി , കാലയവനികക്ക് പുറകിൽ .. ഉമർ ഏതോ ദേശത്ത് ..?
ഞാൻ കാലത്തിന് അപ്പുറത്തേക്ക് ഉള്ള കാത്തിരിപ്പിലും ..

***********

സ്കൂളിൽ പോകുന്ന ഒരു കുട്ടിയേയും റോഡിൽ കാണുന്നില്ല ..!  മഞ്ഞ ബസിൽ VMR ന്റെ പൊടിയും ചെളിയും ഏൽക്കാതെ , ഇല അടയാളങ്ങൾ നോക്കാതെ , കുഞ്ചിയമ്മയെ കാണാതെ , മോയ്ദീൻ കാക്ക വല നെയ്യാത്ത വഴിയിൽ , അലവികുട്ടിക്കാക്കാടെ  ഒറ്റ ക്കാള വണ്ടിയില്ലാത്ത റോഡിൽ,... നമ്മുടെ പുതു ബാല്യങ്ങൾ..!


വാസു നായർ  ഫസ്റ്റ് ബെൽ അടിച്ചു കാണും..! സെക്കൻറ് ബെൽ അടിക്കാറയോ , പടച്ചോനെ!