2011, ഡിസംബർ 22, വ്യാഴാഴ്‌ച

2. നിങ്ങള്‍ അറിയാന്‍ !

ഹസീന മുഹമ്മദാലി

'പുരുഷ പക്ഷത്തോട് പരുഷമല്ലാത്ത കുറച്ചു വരികള്‍'

അച്ഛനോട്..


ഈ പ്രയാണത്തില്‍
ആദ്യം കണ്ട മുഖം അങ്ങയുടെ,
എനിക്കൊന്നെ പറയാനുള്ളൂ
കാണുകീ പോന്മകളെ, മകന് തുല്യം!

സോദരനോടു..


പ്രിയ സോദരാ..
നമ്മള്‍ ഒരേ അമ്മയില്‍ പിറന്നവര്‍
ഒരേ ഉമ്മകളാല്‍ തലോലിക്കപ്പെട്ടവര്‍
ഞാന്‍ നിന്‍ അരുമ പെങ്ങള്‍

ഒരുമയില്‍ കഴിഞ്ഞവര്‍, എങ്കിലും..
എനിക്കന്യമായ് തീരുമെന്‍ വീട്ടില്‍
തല ചായ്ക്കാനൊരിടം
മാറ്റി വെയ്ക്കുക, എനിക്കായ്!

ഭര്‍ത്താവിനോട്..


പ്രിയനേ,
പറയാനൊത്തിരി,
മുഖം തിരിക്കല്ലേ!
തെല്ലു ക്ഷമയോടെ കേള്‍ക്കുക..

ഞാന്‍ നിന്‍ പാതി
നീ എന്റെ അന്നം
എന്റെ മനസ്സറിയുക
സ്വാതന്ത്ര്യമേകുക.

നിന്റെ സ്വപ്‌നങ്ങള്‍
പങ്കു വെക്കുക
ഒന്നായ് തീരട്ടെ
നമ്മുടെ സ്വപ്‌നങ്ങള്‍!

സുഹൃത്തുക്കളോട്..


പ്രിയപ്പെട്ടവരേ,
കാണുക, കൂട്ടുകാരിയായ് എന്നെ

നിമ്നോന്നതികളെ
അളവുകോല്‍ എടുത്തളക്കാതെ,
ആകാര വടിവുകളില്‍
അര്‍ഥങ്ങള്‍ തിരയാതെ
ലിംഗ ഭേദം നോക്കാതെ
ഭോഗ വസ്തുവായ്‌ കാണാതെ.

ഞാനും നിനക്ക് തുല്യം
കാമ പ്രേമ ആസ്വാദന
കാമനകള്‍കപ്പുറം..
കാണുക എന്നിലെ എന്നെ!

മകനോട്‌ ..


അമ്മയെന്ന രണ്ടാക്ഷരത്തിനെ അര്‍ഥങ്ങള്‍
പേ റ്റു നോവിന്‍ നീറ്റല്‍ അറിഞ്ഞവള്‍
നിന്‍ നെഞ്ചിന്‍ തേങ്ങല്‍ അറിയുന്നവള്‍
സ്നേഹത്തിന്‍ ആകാശം തൊട്ടവള്‍
സഹനത്തിന്‍ കടലാഴം കണ്ടവള്‍

നീ എന്നോമന പൈതല്‍..
സ്ത്രീകളില്‍ കാണുക
നിന്നമ്മയെ, പെങ്ങളെ.
വസ്തുവായ്‌ കണ്ട്
വിലപേശി സ്വന്തമാക്കേണ്ട
ഒന്നല്ല, അവള്‍.

എന്നെങ്കിലും ഒരുവളെ
മാനം ഹനിക്കുന്ന കാര്യത്തില്‍
നീ നിന്നാല്‍, നിശ്ചയം
അന്ന് നിന്നമ്മയുടെ മരണം,
പിന്നെ ഞാന്‍ പുനര്‍ജനിക്കും
പ്രതികാര ദുര്‍ഗയായ്!

--------------------
Photo courtesy:Google & respective websites..

---------------------------------------

ഹസീന മുഹമ്മദാലി , കുന്നപ്പള്ളി വളയന്‍ മൂച്ചി, കെ സി ഇബ്രാഹിമിന്റെ മകള്‍, വീട്ടമ്മ..


http://www.facebook.com/profile.php?id=100002384264990

1 അഭിപ്രായം: